ഗുവാഹത്തി: ഐപിഎൽ പുതിയ സീസണിലെ ആദ്യ മത്സരം കളിക്കുന്നതിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. പേശിവലിവിനെ തുടർന്ന് തിങ്കളാഴ്ച രാജസ്ഥാന് റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഡെവാള്‍ഡ് ബ്രെവിസ് കളിക്കില്ല.
താരം വിശ്രമത്തിലാണെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. സീസണിലെ ആദ്യത്തെ രണ്ടോ മൂന്നോ മത്സരങ്ങള്‍ ബ്രെവിസിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ താരം മികച്ച പ്രകടനം നടത്തിയിരുന്നു.
കണങ്കാലിനേറ്റ പരിക്ക് കാരണം എം.എസ്. ധോണിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങള്‍ നഷ്ടമാകും. പരിക്ക് മൂലം പുറത്തായ എല്ലിസിന് പകരം സ്പെന്‍സര്‍ ജോണ്‍സനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം ടീമിനൊപ്പം ചേർന്നട്ടില്ല.